പുൽപള്ളി ഗ്രാമപഞ്ചായത്തിലെ 08, 09, 11 വാർഡുകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി സബ് കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ കർശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ പോലീസ് അറിയിച്ചു. ആടിക്കൊല്ലി, അച്ചനഹള്ളി, ആശ്രമക്കൊല്ലി വാർഡുകളിലാണ് കടുവയുടെ സാന്നിധ്യം തുടരുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കടുവയെ പിടികൂടുന്നതുവരെ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നതും, ജനങ്ങൾ കൂട്ടം കൂടുന്നതും നിരോധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുത്. നിയമലംഘകർക്കെതിരെ ഭാരതീയ ന്യായസംഹിതയുടെ സെക്ഷൻ 221 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ പ്രത്യേക കർമസേന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തന്ത്രപരമായ നടപടികൾ നടപ്പാക്കുന്നതായും അധികൃതർ വ്യക്തമാക്കി.