വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തപ്പെടുമെന്ന സൂചനകള്‍ ശക്തമാകുന്നു. പ്രത്യേകിച്ച്, പുതിയ ആദായ നികുതി വ്യവസ്ഥയിലേക്ക് കൂടുതൽ നികുതിദായകരെ ആകര്‍ഷിക്കാന്‍ കേന്ദ്രം പുതിയ പദ്ധതികളുമായി മുന്നോട്ട് പോകും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പഴയ നികുതി വ്യവസ്ഥയില്‍ ലഭ്യമാക്കിയിരുന്ന ഭവന വായ്പയുടെ പലിശയ്ക്ക് 2 ലക്ഷം രൂപ വരെ കിഴിവ് പുതിയ നികുതി വ്യവസ്ഥയില്‍ ലഭ്യമല്ല. ഇത് ഭവന വായ്പ എടുത്തവരിലും ഇടത്തരം വരുമാനക്കാരിലും പ്രതികൂലമായ സ്വാധീനം ചെലുത്തുന്നതായി വിലയിരുത്തപ്പെടുന്നു.
പഴയ നികുതി വ്യവസ്ഥ പ്രകാരം:
- വകുപ്പ് 80സി: മുതലിന്‍റെ തിരിച്ചടവിന് 1,50,000 രൂപ വരെ നികുതി കിഴിവ് ലഭ്യമാകുന്നു.
- വകുപ്പ് 24(ബി): ഭവന വായ്പയുടെ പലിശയ്ക്കായി 2,00,000 രൂപ വരെ നികുതി കിഴിവ് ലഭിക്കും.
ഇതിനിടയില്‍, പുതിയ നികുതി വ്യവസ്ഥയില്‍ നികുതിദായകര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമല്ല. ഭവന വായ്പയ്‌ക്കുള്ള ഈ കിഴിവുകള്‍ ഇല്ലായ്മയാണ് പുതിയ നികുതി വ്യവസ്ഥയെ കാര്യമായ വിമര്‍ശനത്തിന് വിധേയമാക്കുന്നത്.
പുതിയ ബജറ്റില്‍, ഭവന വായ്പ പലിശയ്ക്ക് പ്രത്യേക കിഴിവുകള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകളാണ് ചര്‍ച്ചയിലുള്ളത്. ഇത് നടപ്പിലാക്കുന്നതിലൂടെ പുതിയ നികുതി വ്യവസ്ഥക്ക് കൂടുതല്‍ സ്വീകാര്യത നേടാനാകുമെന്നാണ് പ്രതീക്ഷ.