യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തതായി വ്യക്തമാക്കി. അതിജീവിതകളെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും യുവജന കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് ദിശ സംഘടനയുടെ പരാതി. ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതിക്ക് പിന്നാലെ, നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ച് രാഹുൽ ഈശ്വർ ഒന്നിലധികം തവണ വാർത്താ ചാനലുകളിൽ രംഗത്തെത്തിയിരുന്നു.
അതേസമയം, അതിജീവിതകളെ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചാനൽ ചർച്ചകളിൽ ഉൾപ്പെടുത്തരുതെന്ന് എം. ഷാജർ ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് യുവജന കമ്മീഷൻ വ്യക്തമാക്കി.