സംസ്ഥാനത്ത് സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കിന് ഒരുങ്ങുന്നു. ജനുവരി 22നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
![](https://wayanadvartha.in/wp-content/uploads/2024/12/IMG-20241214-WA0009-2.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സെറ്റോ (സ്റ്റേറ്റ് എംപ്ലോയിസ് ആന്‍റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ)യും ജോയിന്‍റ് കൗണ്‍സിലും സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു. ക്ഷാമബത്ത, ശമ്ബള പരിഷ്കരണം, ലീവ് സറണ്ടർ, ശമ്ബള കുടിശിക, പ്രഖ്യാപിച്ച ഡി.എയുടെ 78 മാസത്തെ കുടിശിക എന്നിവ നൽകുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയാണ് പ്രതിഷേധത്തിനുള്ള കാരണം. തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളുള്ള കോൺഗ്രസും സിപിഐയും ഒരേ ദിവസം സർക്കാരിനെതിരേ പണിമുടക്കിന് ഇറങ്ങുന്നതായി വ്യക്തമാക്കിയിരിക്കുകയാണ്.