സംസ്ഥാന സര്‍ക്കാരിന്റെ തുടരന്‍ അവഗണനയെതിരെ സെറ്റോയുടെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും നാളെ പണിമുടക്കിന് ഇറങ്ങും. എല്ലാ ജില്ലകളിലും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കണമെന്ന് സെറ്റോ ജില്ലാ ചെയര്‍മാന്‍ രഞ്ജു കെ. മാത്യുവും കണ്‍വീനര്‍ ജോബിന്‍ ജോസഫും അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കൽ, പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കൽ, 19 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കൽ, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കൽ, മെഡിസെപ്പ് സംവിധാനത്തിലെ വീഴ്ചകൾ പരിഹരിക്കൽ, ആശ്രിത നിയമനത്തെ കുറിച്ചുള്ള നീക്കങ്ങൾ ഒഴിവാക്കൽ എന്നിവ അടക്കം നിരവധി ആവശ്യങ്ങളാണ് ഈ പണിമുടക്കിലൂടെ ഉന്നയിക്കുന്നത്.
സർക്കാരിന്റെ നടപടികളിൽ നിന്ന് തടസമില്ലാത്ത ആവശ്യങ്ങൾ നിറവേറ്റാൻ നിലപാട് മാറ്റമുണ്ടാകുമോ എന്നതാണ് ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതീക്ഷ.