കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനമായി കേരളം മുന്നിലെത്തി. ജനുവരി മുതൽ ഡിസംബർ ആറുവരെ 66 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കർണാടകയിൽ 39 മരണം റിപ്പോർട്ട് ചെയ്തപ്പോൾ മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ മുപ്പതിലധികംപേരുടെ ജീവൻ കോവിഡ് ബാധിച്ച് നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
2023-ൽ കേരളത്തിൽ 5,597 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇപ്പോൾ പുതിയ കോവിഡ് വകഭേദങ്ങളില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി. 2023 നവംബർ മാസം സ്ഥിരീകരിച്ച ജെ.എൻ.1 വകഭേദമാണ് നിലവിൽ കണ്ടുവരുന്നത്. കോവിഡ് പരിശോധനകൾ ഇപ്പോൾ നിർബന്ധമല്ലാത്തതിനാൽ സംസ്ഥാനം കോവിഡ് പരിശോധന കുറയ്ക്കുകയും രോഗികളുടെ എണ്ണം കുറഞ്ഞുവരുകയും ചെയ്തിട്ടുണ്ട്.
വാക്സിനേഷനിലൂടെ കോവിഡ് പ്രതിരോധശേഷി വർധിച്ചതോടെ 2023-ൽ രോഗബാധയുടെയും മരണത്തിന്റെയും എണ്ണം കുറവായിട്ടുണ്ട്. 2023-ൽ സംസ്ഥാനത്ത് 87,242 പേർക്ക് രോഗം ബാധിക്കുകയും 516 മരണമുണ്ടാകുകയും ചെയ്തു. ഇത് 2022-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ കുറവാണ്. 2022-ൽ 15,83,884 കോവിഡ് ബാധിതരുണ്ടായപ്പോൾ 24,114 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.