ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും നിയമസഭയിൽ തുടരും. സമരസംഘടനകൾ ഉയർത്തുന്ന ആവശ്യങ്ങളും പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കാൻ നീക്കം നടത്തുന്നു. പഴയ പെൻഷൻ പദ്ധതി
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പുനസ്ഥാപിക്കണമെന്നും പങ്കാളിത്ത പെൻഷൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ജീവനക്കാരുടെ സർവീസ് സംഘടനകൾ സമരത്തിനൊരുങ്ങുന്നത്.
അതേസമയം,സംസ്ഥാനത്ത് വർധിക്കുന്ന വാഹനാപകടങ്ങൾ, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സഭയിൽ ശ്രദ്ധ ക്ഷണിക്കല്‍ ആയി പ്രതിപക്ഷം ഉന്നയിക്കാനാണ് തയ്യാറെടുക്കുന്നത്.