വയനാട് ദുരിതാശ്വാസത്തിന് കോടികൾ ലഭിച്ചു ; പുനര ദിവസം വേഗത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരിതാശ്വാസത്തിന് 712.91 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഏറ്റവും വേഗത്തിൽ പുനരധിവാസം നടപ്പാക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ കേന്ദ്രസർക്കാരിൽ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ദുരിതബാധിതരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമ്മാണത്തിന് പദ്ധതികൾ പ്രാരംഭ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അങ്കൺവാടി, ആശുപത്രി എന്നിവ അടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെയുള്ള ടൗൺഷിപ്പ് നിർമ്മാണം നടപ്പാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. വീടുകളില്ലാത്തവർക്ക് വാടക വീട് സൗകര്യം തുടരുകയും അതിന് നിശ്ചിത ധനസഹായം നൽകുകയും ചെയ്യും.

സംസ്ഥാനത്തെ എംപിമാർ കേന്ദ്ര സഹായം നേടാൻ പാർലമെന്റിൽ ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും വന്നിട്ടില്ല. ടൗൺഷിപ്പിന് ഹൈക്കോടതിയുടെ പൂർണ്ണ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഭൂമിയുടെ വില നിശ്ചയിക്കൽ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top