തീവ്രപ്രകാശ ലൈറ്റുകള്‍ വില്ലനാകുന്നു; മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കടുപ്പിക്കുന്നു

രാത്രികാലങ്ങളില്‍ തീവ്രത കൂടിയ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം ആയി മാറുന്നു. എതിരേ വരുന്ന വാഹന യാത്രക്കാരുടെ കാഴ്ച മങ്ങിപ്പോകുകയും അപകട സാധ്യതയുണ്ടാവുകയും ചെയ്യുന്നു. നിയമനടപടികള്‍ ഉണ്ടായിട്ടും തീവ്രപ്രകാശമുള്ള ഹെഡ്‌ലൈറ്റുകളുടെ അനധികൃത ഉപയോഗം തുടരുന്നതാണ് ഇന്ന് പ്രധാന ആശങ്ക.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

നിറമേറിയ അലങ്കാര ബള്‍ബുകളും ലേസര്‍ ലൈറ്റുകളും ഉള്‍പ്പെടെയുള്ള വിഷമപ്രകാശ ഉപകരണങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും, ഇവയുടെ ഉപയോഗം തടയാന്‍ ശക്തമായ നടപടികളാണ് മോട്ടോര്‍ വാഹനവകുപ്പ് ആവിഷ്കരിക്കുന്നത്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിന്റെ തീവ്രത കണക്കാക്കുന്നതിനുള്ള സംവിധാനങ്ങള്‍ കൂടി ഉപയോഗത്തിലാക്കുന്ന നടപടികളിലേക്ക് വകുപ്പ് നീങ്ങുകയാണ്.

റോഡപകടങ്ങളുടെ പ്രതിദിന വാര്‍ത്തകള്‍ ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. ഡ്രൈവര്‍മാരുടെ അനാവശ്യ ലൈറ്റ് ഉപയോഗവും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് വാഹന അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. യാതൊരു സാഹചര്യത്തിലും എതിരേ വരുന്ന വാഹനങ്ങള്‍ക്ക് ഡിം ലൈറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കരുതെന്നാണ് നിയമം.

ഉയര്‍ന്ന തോതില്‍ പ്രകാശം പുറപ്പെടുവിക്കുന്ന ഹാലജന്‍, ലിഥിയം നിയോണ്‍ ലൈറ്റുകള്‍ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇത്തരം ലൈറ്റുകള്‍ കണ്ണില്‍ പതിയുമ്പോള്‍ ചില സമയത്ത് കാഴ്ച ശക്തി തന്നെ താല്‍ക്കാലികമായി മങ്ങും. ബൈക്കുകള്‍, കാറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഹൈ ഇന്റന്‍സിറ്റി ലൈറ്റുകള്‍ പതിവ് ലൈറ്റുകളേക്കാള്‍ പത്തുമടങ്ങ് കൂടുതല്‍ തീവ്രപ്രകാശമാണ് പുറപ്പെടുവിക്കുന്നത്.

രാത്രികാലങ്ങളില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ അനാവശ്യ ലൈറ്റ് ഉപയോഗത്തിനെതിരെ കര്‍ശന നടപടി ആവശ്യമാണ്. ലൈറ്റുകളുടെ തീവ്രത നിയന്ത്രിക്കാന്‍ പ്രത്യേക പരിശോധനകള്‍ ശക്തമാക്കുകയും ഡ്രൈവര്‍മാരില്‍ നിയമ ബോധവല്‍ക്കരണം നടത്തുകയും ചെയ്യേണ്ടതുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top