സംസ്ഥാനത്ത് പൊടിയും തണുപ്പും നിറഞ്ഞ അന്തരീക്ഷം കാരണം കുട്ടികളിൽ വോക്കിങ് ന്യൂമോണിയ രോഗം വ്യാപകമാകുന്നുവെന്ന റിപ്പോർട്ട്. ന്യൂമോണിയയെക്കാൾ ഗുരുതരമല്ലെങ്കിലും സമാനമായ ലക്ഷണങ്ങളോടുകൂടിയ ശ്വാസകോശ അണുബാധയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചെറിയ പനി, ചുമ, ശ്വാസംമുട്ടൽ, ശരീരവേദന എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ചുമ അഞ്ചു ദിവസത്തിലേറെ നീണ്ടുനിന്നാൽ ഡോക്ടറെ സമീപിക്കുന്നത് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും രോഗാണു പകരാൻ സാധ്യതയുള്ളതിനാൽ മറ്റുള്ളവർ പ്രതിരോധത്തിനായി മാസ്‌ക് ധരിക്കണമെന്ന് ശുപാർശ ചെയ്യുന്നു. പ്രത്യേകിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് ഇത് ഏറ്റവും ഉചിതമാണ്.
അതിനാൽ തന്നെ ഗുരുതരമായ പ്രഭാവം ഉണ്ടാക്കാത്ത രോഗമാണിത്, ഇതുകൊണ്ടാണ് അസുഖത്തിന് ‘വോക്കിങ് ന്യൂമോണിയ’ എന്ന പേര് ലഭിച്ചതെന്ന് വിദഗ്ധർ പറയുന്നു.