സ്വര്‍ണവില വീണ്ടും കുതിക്കുമോ? കേന്ദ്രത്തിന് മുന്നില്‍ നിര്‍ണായക തീരുമാനം

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനു പിന്നാലെ അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം അനുഭവപ്പെട്ടു. അതിന്റെ പ്രതിഫലനമായി ഇന്ത്യയിലും സ്വര്‍ണവില ഉയര്‍ന്നു. കേരളത്തില്‍ ആദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,000 രൂപ കടന്നു. ഇന്നത്തെ വില 60,200 രൂപയാക്കി, പവന് 6,000 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 75 രൂപ കൂടി 7,525 രൂപയിലെത്തി. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,719 ഡോളറിലെത്തിയപ്പോള്‍, എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 81,413 രൂപയായി. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയും വിലകയറ്റത്തിന് കാരണമായി. സ്വര്‍ണവില വരും ദിവസങ്ങളിലും തുടരാനാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.

കേന്ദ്ര ബജറ്റില്‍ സ്വര്‍ണവിലയ്ക്ക് പ്രാധാന്യം

2024 ഫെബ്രുവരി 1-ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റ് സ്വര്‍ണവിലയ്ക്ക് നിര്‍ണായകമാകും. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വീണ്ടും ഉയര്‍ത്തുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. 2024 ലെ ബജറ്റില്‍ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനത്തിലേക്ക് കുറച്ചെങ്കിലും പ്രതീക്ഷിച്ച പ്രഭാവം കണ്ടില്ലെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.

ഇറക്കുമതി തീരുവ വീണ്ടും 10 ശതമാനമാകുമെന്നാണ് അഭ്യൂഹം. തീരുവ വര്‍ധന വരുത്തിയാല്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കൂടുകയും ഇറക്കുമതിയില്‍ കുറവുണ്ടാവുകയും ചെയ്യും. 2024 ഓഗസ്റ്റില്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി 104% വര്‍ധിച്ച്‌ 10.06 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞവര്‍ഷം 47 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

ഇറക്കുമതി തീരുവ കൂട്ടുന്നതോടെ സ്വര്‍ണ വില കൂടുന്ന സാഹചര്യം കള്ളക്കടത്ത് വര്‍ധിപ്പിക്കാനും കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. അതിനാല്‍ വില നിയന്ത്രിക്കുന്നതിലും കള്ളക്കടത്തിനെ തടയുന്നതിലും സമഗ്രമായ നയമാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top