യുവതിയുടെ മരണം: പ്രതിഷേധം ശക്തം, കടുവയെ വെടിവെക്കാൻ ഉത്തരവ്!

മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രക്ഷോഭം ഉടലെടുത്തു. കടുവയെ വെടിവെക്കാൻ വനംവകുപ്പ് ഉത്തരവിട്ടു. പഞ്ചാരക്കൊല്ലി സ്വദേശിനി രാധ (45)യാണ് ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ടത്. ഇവർ വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെ രാധയെ കടുവ ആക്രമിച്ചതായി സംശയിക്കുന്നു. കാടിനുള്ളിൽ മൃതദേഹം കണ്ടെത്തുമ്പോൾ തലയുടെ പിൻഭാഗം കടുവ ഭക്ഷിച്ച നിലയിലായിരുന്നു.

സംഭവം പ്രദേശവാസികളിൽ ഭയവും പ്രതിഷേധവും സൃഷ്ടിച്ചിരിക്കുകയാണ്. വനംവകുപ്പിനെതിരെ ആക്ഷേപവുമായി നാട്ടുകാർ പ്രതിഷേധ സമരത്തിൽ ഏർപ്പെട്ടിട്ടുണ്ട്. യുവതിയുടെ മരണത്തിന് പിന്നാലെ വനംവകുപ്പ് കടുവയെ പിടികൂടാൻ തീരുമാനമെടുത്തിരുന്നു.

സംഭവ സ്ഥലത്ത് പോലീസും വനംവകുപ്പും ചേർന്ന് പരിശോധന നടത്തുന്നുണ്ട്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് മന്ത്രി ഒ.ആർ. കേളു സ്ഥലം സന്ദർശിച്ച് സംഭവവികാസങ്ങൾ വിലയിരുത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top