സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷയും ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കായി രണ്ട് ഗഡുക്കളിലായി പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
62 ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് ഓരോരുത്തർക്കും 3200 രൂപ വീതമാണ് നൽകുന്നത്. ഇതിന് സംസ്ഥാന സർക്കാർ 1604 കോടി രൂപ അനുവദിച്ചിരിക്കുകയാണ്.
26.62 ലക്ഷം ഗുണഭോക്താക്കളുടെ പെൻഷൻ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകളുടെ സഹായത്തോടെ വീട്ടിൽത്തന്നെ പെൻഷൻ വിതരണം നടക്കും. ജനുവരി മാസത്തെ പെൻഷനോടൊപ്പം ഒരു ഗഡു കുടിശ്ശികയും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ വിതരണം.