കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ സംരംഭം രാജ്യത്തിന്‍റെ മുഴുവൻ മുന്നോട്ട് കാണിക്കുന്ന മാതൃകയാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കേന്ദ്രീകൃത പോർട്ടലിലൂടെ മികവുറ്റ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഡിജിറ്റൽ ലാൻഡ് സർവേ നടപ്പാക്കുന്നതിൽ കേരളം രാജ്യത്തിന്‍റെ മുൻനിരയിൽ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സാമൂഹ്യവും സാമ്പത്തികവുമായ വളർച്ചക്ക് കരുത്ത്
ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹിക വികസനം, സാമ്പത്തിക വളർച്ച, ഭൂമിതർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലെ സമഗ്രവികസനം എന്നിവ പ്രാപ്യമാകുന്നുവെന്ന് മന്ത്രി പറഞ്ഞു. 2021-ൽ ആരംഭിച്ച ഈ പദ്ധതി സംസ്ഥാന സർക്കാർ പൂർണ്ണമായും ഫണ്ട് നൽകിയാണ് നടപ്പിലാക്കിയിരിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനം
സർവേ പ്രക്രിയ കൃത്യവും സുതാര്യവുമാക്കുന്നതിനായി 28 കണ്ടിന്യുസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷനുകൾ, റിയൽ ടൈം കൈനമാറ്റിക് സംവിധാനങ്ങൾ, 200 റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകൾ, സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺസൈറ്റ് ഡാറ്റാ പ്രോസസ്സിംഗ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രികൃത മോണിറ്ററിങ് കൺട്രോൾ സെന്ററും സജ്ജമാക്കിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കുന്നു
കേരളത്തിന്റെ സർവേ മോണിറ്ററിങ് സംവിധാനം പഠിക്കാനും നടപ്പാക്കാനും ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് സർവേ സംവിധാനങ്ങൾക്കായി കേരളത്തെ കേന്ദ്ര സർക്കാർ അസിസ്റ്റൻസ് പ്രദാനം ചെയ്യുന്ന ഒരു മാതൃകയായി ആസാം സംസ്ഥാനത്ത് ഐടി സൊലൂഷനുകളും സഹായങ്ങളും നൽകാൻ ചുമതലപ്പെടുത്തിയതും കേരളത്തിന്റെ പ്രാധാന്യത്തെ പ്രകാശിപ്പിക്കുന്നു.
‘എന്റെ ഭൂമി’ പോർട്ടലിന്റെ പ്രാധാന്യം
ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂമി വാങ്ങാനും വിൽക്കാനും ഇനി ‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കണം. കൂടാതെ, ഭൂമി വിൽക്കുന്ന സമയത്ത് ഉടമസ്ഥാവകാശ മാറ്റം (പോക്കുവരവ്) അതിവേഗത്തിൽ നടത്താനുള്ള സംവിധാനം നിലവിൽ വന്നിട്ടുണ്ട്. പ്രീമ്യൂട്ടേഷൻ സ്‌കെച്ച് ഇല്ലാതെ ഇനി ഭൂമി വിൽക്കാനാകില്ലെന്ന് പുതിയ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.
കേരളം രൂപപ്പെടുത്തുന്ന പുതിയ ഭൂമിനിയോഗ മാർഗങ്ങൾ സാമൂഹ്യവും സാമ്പത്തികവുമായ തലങ്ങളിൽ വികസനത്തിന് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.