പരീക്ഷ ഹാളിൽ അധ്യാപകർക്ക് ഇനി മുതൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ വിലക്ക്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവിൽ, ഫോൺ സ്വിച്ച്‌ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പരീക്ഷാ ക്രമക്കേടുകൾ തടയാനും കൃത്യമായ നടത്തിപ്പിന് ഉറപ്പുനൽകാനുമാണ് നടപടി. ഇൻവിജിലേറ്റർമാർക്കും പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗം ഇനി അനുവദനീയമല്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.