മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാരക്കൊല്ലി പ്രദേശത്ത് നരഭോജിയായ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നുള്ള സുരക്ഷാ നടപടികൾക്കായി പ്രത്യേക നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി, ബി.എൻ.എസ്.എസ് 163 പ്രകാരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെ.സി, ചിറക്കര ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആളുകൾ കൂട്ടം ചേർന്ന് ഒത്തുകൂടുന്നതിന് കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
![](https://wayanadvartha.in/wp-content/uploads/2024/12/IMG-20241214-WA0009-2.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc