ഓട്ടോറിക്ഷകളിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതിരിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനം. മീറ്റർ ഉപയോഗം നിർബന്ധമാക്കുന്നതിനായി, “മീറ്റർ ഇല്ലെങ്കിൽ യാത്ര സൗജന്യം” എന്ന സ്റ്റിക്കർ എല്ലാ ഓട്ടോറിക്ഷകളിലും പതിപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഫിറ്റ്നസ് പരിശോധനയ്ക്ക് ഈ സ്റ്റിക്കർ നിർബന്ധമാക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സർക്കാരിന് റിപ്പോർട്ട് നൽകി തീരുമാനങ്ങൾ നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണർ എച്ച്. നാഗരാജു അറിയിച്ചു. ഈ വ്യവസ്ഥകൾ ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
കൂടാതെ, ബസ് ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, ഉറങ്ങുന്ന ഡ്രൈവർമാരെ തിരിച്ചറിയുന്ന മുന്നറിയിപ്പ് അലാം ഉപകരണങ്ങളും വാഹനങ്ങളിൽ ഘടിപ്പിക്കണമെന്ന് യോഗം ശുപാർശ ചെയ്തു. ഡ്രൈവർമാരുടെ കണ്ണുകൾ അടഞ്ഞുപോകുന്നത് കണ്ടെത്താൻ ഡാഷ് ബോർഡിൽ ക്യാമറകൾ സ്ഥാപിക്കുമെന്നും ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ കർട്ടൻ നിർബന്ധമാക്കുമെന്നും നിർദേശമുണ്ട്.