സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കാൻ സർക്കാർ തീരുമാനം. സ്പിരിറ്റ് വില ഉയർന്നതിനെ തുടർന്ന് മദ്യനിർമാണ കമ്ബനികൾ ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് ശരാശരി 10 ശതമാനം വരെയുള്ള വിലവർധന അംഗീകരിച്ചത്. 15 മാസത്തിന് ശേഷം സംസ്ഥാനത്ത് മദ്യവില ഉയർത്താനുള്ള തീരുമാനമാണ് ബവ്‌കോ ബോർഡിന്റെ അനുമതിയോടെ പ്രഖ്യാപിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പുതിയ വില ഇന്ന് പുറത്ത്
ബവ്കോ പുറത്തുവിട്ട പുതിയ നിരക്കുകളിൽ 62 കമ്ബനികളുടെ 341 ബ്രാൻഡുകൾക്ക് വില വർധിക്കും. സർക്കാർ മദ്യമായ ജവാൻ 10 രൂപ കൂടിയതായി വ്യക്തമാക്കി. 640 രൂപ വിലയുള്ള മദ്യത്തിന് ഇനി 650 രൂപയാണ് നൽകേണ്ടത്. ഓൾഡ് പോർട് റമ്മിന്റെ വില 30 രൂപ വർധിച്ച് 750 രൂപയായിരുന്നു മദ്യം ഇനി 780 രൂപയായിരിക്കും.
വില വർധനയുടെ കാരണം
മദ്യഉൽപ്പാദന ചെലവ് കൂടിയതിനാൽ കൂടുതൽ പണം ആവശ്യമായെന്ന മദ്യനിർമാണ കമ്ബനികളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതായി ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. ഓരോ വർഷവും കമ്ബനികൾ വില വർധന ആവശ്യപ്പെടുന്നുവെങ്കിലും, ചില ബ്രാൻഡുകളുടെ വില യഥാവസ്ഥയിൽ തുടരുന്നു, ചിലവയ്ക്ക് കുറവുണ്ടായതായും അറിയിച്ചു.
പുതിയ വില നാളെ മുതൽ പ്രാബല്യത്തിലാകും.