പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പിന്റെ പരിശ്രമം ഇന്നും തുടരും. 80 അംഗ ആര്‍ആര്‍ടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുന്നുണ്ട്. കടുവയെ കണ്ടെത്താന്‍ രണ്ട് കൂടുകളും 38 ക്യാമറകളും വിവിധ മേഖലകളില്‍ സ്ഥാപിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യമുയര്‍ന്ന പ്രതിഷേധത്തിന് പിന്നാലെ എഡിഎം സ്ഥലത്തെത്തി സര്‍വ്വകക്ഷിയോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ തിരച്ചില്‍ ശക്തമാക്കിയെങ്കിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിയാതെ പോയതായി വനംവകുപ്പ് അറിയിച്ചു.
പ്രദേശവാസികളില്‍ ചിലര്‍ കടുവയെ കണ്ടെന്നു പറഞ്ഞുവെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും ഇന്നും തിരച്ചിലില്‍ പങ്കെടുക്കും.
നരഭോജി കടുവയുടെ പ്രശ്നം പരിഹരിക്കാന്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് വയനാട്ടില്‍ ഉന്നതതല യോഗം ചേരും. പ്രാദേശിക ജനങ്ങളുടെ സുരക്ഷാ പ്രശ്നങ്ങളും പ്രതിഷേധങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ 11 മണിക്ക് വയനാട് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍, പൊലീസ് മേധാവി, ഡിഎഫ്ഒമാര്‍ ഉള്‍പ്പെടുന്ന ഉന്നതതല സംഘം യോഗം ചേരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.