ഇന്ന് മുതൽ സംസ്ഥാനത്ത് മദ്യത്തിന് വില വർധിക്കും. പുതിയ വില വർധനവ് 10 മുതൽ 50 രൂപ വരെ ആയിരിക്കും. ബെവ്കോ നിയന്ത്രിക്കുന്ന ജവാൻ റമ്മിനും വില കൂട്ടിയിട്ടുണ്ട്. മദ്യ കമ്ബനികൾക്ക് 10 ശതമാനം വരെ വില വർധനവ് അനുവദിച്ചതിനാൽ, ബെവ്കോ വില കൂട്ടാൻ തീരുമാനിച്ചതായി അറിയിപ്പുണ്ട്. മൊത്തം 341 ബ്രാൻഡുകളുടെ വില കൂടിയെങ്കിലും 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്തിട്ടുണ്ട്.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ജവാൻ മദ്യത്തിന് 10 രൂപ വർധനവാണ്. അതിനാൽ, ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ 650 രൂപ ആയി വില കൂടിയിട്ടുണ്ട്. സ്പിരിറ്റ് വില വർധിച്ചതിനെ തുടർന്നാണ് മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ച് ഈ തീരുമാനം എടുത്തത്. 120 കമ്ബനികളാണ് സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്ബനികളുടെ 341 ബ്രാൻഡുകൾക്ക് വില കൂട്ടിയിട്ടുണ്ട്. ജനപ്രിയ ബിയറുകൾക്ക് 20 രൂപ വരെ വില കൂടിയിട്ടുണ്ട്, കൂടാതെ 1000 രൂപ മുതൽ 1500 രൂപ വരെ വില വരുന്ന പ്രീമിയം ബ്രാൻഡുകൾക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്.
മദ്യവില കുറയുന്ന ബ്രാൻഡുകൾക്ക് 107 എണ്ണം ഉണ്ട്. കമ്ബനികൾ നടത്തിയ മാർക്കറ്റ് സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ് വില കുറച്ചത്. ഈ വിലകുറവ്, മദ്യ കമ്ബനികൾ തമ്മിലുള്ള മത്സരത്തോടനുബന്ധിച്ച് വിറ്റുവരവ് കൂട്ടാനായി കൈക്കൊണ്ട ഒരു നടപടി ആയിരിക്കും. 16 പുതിയ കമ്ബനികൾ കൂടി മദ്യ വിതരണത്തിന് കരാറിൽ ചേരുകയും 170 പുതിയ ബ്രാൻഡുകൾ ബെവ്കോയ്ക്ക് നൽകുകയും ചെയ്തിട്ടുണ്ട്.