കൽപ്പറ്റ: റാട്ടക്കൊല്ലി എസ്റ്റേറ്റിൽ പുലി ആക്രമണത്തിൽ തൊഴിലാളിക്ക് നിസാര പരിക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീത് (36) നാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൈക്ക് ചെറിയ പരിക്കേറ്റ വിനീതിനെ ഉടൻ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കാപ്പിത്തോട്ടത്തിൽ ഒരുതരം ശബ്ദം കേട്ടു പരിശോധിക്കാൻ പോയ സമയത്താണ് അപകടം സംഭവിച്ചത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ കൈ നീട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെറിയ പോറലുകളാണ് വിനീതിന് ഉണ്ടായത്. പുലി കാപ്പി ചെടികൾക്കിടയിലൂടെയാണ് ചാടിയത്. സംഭവത്തിൽ ഭീതിയിലായെങ്കിലും വിനീത് ഗുരുതരമായ പരിക്കുകൾ ഒഴിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.