സ്വര്‍ണവിലയില്‍ തുടർച്ചയായ കുതിപ്പ് രേഖപ്പെടുത്തുകയാണ്. ഇന്ന് പവന് 680 രൂപയുടെ വര്‍ധനവുണ്ടായി, ഇത് ഈ മാസം കണ്ട ഏറ്റവും ഉയര്‍ന്ന നിരക്കായി. ആഗോള വിപണിയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് കൂടുകയും ഓഹരി വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്തതിന്റെ ഫലമായി വില കുതിച്ചുയരുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കേരളത്തില്‍ ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ഒന്നാം തീയതി പവന് 57,200 രൂപയായിരുന്നു. ഇന്നത്തെ നിരക്ക് 60,760 രൂപയായി ഉയര്‍ന്നു, അതായത് നാലാഴ്ചയ്ക്കിടെ 3,500 രൂപയിലധികം വര്‍ധന. ഗ്രാമിന് 85 രൂപയുടെ വര്‍ധനവോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,595 രൂപയായി, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,275 രൂപയായി ഉയര്‍ന്നു.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,763 ഡോളറിലേക്കും കുതിച്ചുയര്‍ന്നിട്ടുണ്ട്. അതേസമയം, ക്രൂഡ് ഓയില്‍ വില താഴ്ന്നതും ക്രിപ്‌റ്റോ കറന്‍സികളായ ബിറ്റ്‌കോയിനിന്റെയും മറ്റ് ആസ്തികളുടെ വില ഉയര്‍ന്നതും ഈ വര്‍ധനയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നതിനാല്‍ സ്വര്‍ണവില ഇനിയും ഉയരാനിടയുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.