സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്കായി സ്വയം തെ#ാഴില്‍ വായ്പ അനുവദിക്കുന്നു. 50000 രൂപ മുതല്‍ നാല് ലക്ഷം രൂപവരെയാണ് സ്വയം തൊഴില്‍ സംരഭങ്ങള്‍ തുടങ്ങാന്‍ വായ്പ അനുവദിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അപേക്ഷകര്‍ തെ#ാഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. വായ്പാ തുക 6 ശതമാനം പലിശ നിരക്കില്‍ 60 മാസ തവണകളായി തിരിച്ചടക്കണം. വായ്പക്ക് വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. കല്‍പ്പറ്റ പിണങ്ങോട് റോഡിലുള്ള കാര്യാലയത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍ 04936 202869,9400068512.