പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ ആദ്യ പ്രസംഗം നടത്തും. തുടർന്ന് സാമ്പത്തിക സർവേ അവതരിപ്പിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് സംസാരിക്കും. നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.
സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യൽ, വിലക്കയറ്റം നിയന്ത്രിക്കൽ, നികുതി ഘടനയിലെ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ ആദായനികുതി സ്ലാബിൽ മാറ്റങ്ങൾ വന്നേക്കാമെന്നാണു സൂചന.
സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെ നീളും, ഈ സമയത്ത് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച പ്രധാന വിഷയമായിരിക്കും. രണ്ടാംഘട്ടം മാർച്ച് 10ന് ആരംഭിച്ച് ഏപ്രിൽ 4 വരെ തുടരും.