ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ആരംഭിച്ചു. കർഷകരുടെ ഉന്നമനത്തിനായി കിസാൻ ക്രെഡിറ്റ് കാർഡിന്റെ വായ്പ പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ നൽകും.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഉത്പാദനം, മാർക്കറ്റിംഗ് എന്നിവ ത്വരിതപ്പെടുത്തുന്നതിനൊപ്പം, മഖാന കർഷകരുടെ ശേഷിയും വിപണി കഴിവും വർദ്ധിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് പ്രതിപക്ഷം പുറത്തുപോയത്.