മാനന്തവാടി: വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ആരിഫ് പോലീസിന്റെ പിടിയിൽ. കൊല്ലപ്പെട്ടത് ഉത്തർപ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ്.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയിൽ കയറിയത് ശ്രദ്ധിച്ച ഡ്രൈവറാണ് സംഭവത്തിൽ സംശയം തോന്നി പോലീസിൽ വിവരം അറിയിച്ചത്. യാത്രയ്ക്കിടെ കല്ലോടി മുളിത്തോട് പാലത്തിന് മുകളിൽ നിന്ന് ഒരു ബാഗ് താഴേക്കെറിഞ്ഞതും മറ്റൊരു കെട്ടും ഉപേക്ഷിച്ചതും ക്രൂരകൃത്യത്തിന്റെ സൂചനയായി.
പോലീസ് സംഭവസ്ഥലത്തെത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തുടർന്ന് പാലത്തിനടിയിൽ നിന്നും രണ്ട് കെട്ടുകളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഏറെക്കാലമായി വെള്ളമുണ്ടയിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു.കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.