ഇന്ന് കേന്ദ്ര ബജറ്റ്: നികുതി ഇളവുകളും സാമ്പത്തിക ആശ്വാസവും പ്രതീക്ഷിച്ച് രാജ്യം

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇത് മൂന്നാം മോഡി സർക്കാരിന്റെ രണ്ടാം ബജറ്റും ധനമന്ത്രിയുടെ എട്ടാം ബജറ്റുമാണ്. ഇന്ന് രാവിലെ 11 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

സാധാരണക്കാരും ഇടത്തരക്കാർക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടത്തരവർക്കു പ്രാധാന്യം നൽകിയ പ്രസംഗങ്ങൾ നടത്തി. പ്രത്യേകിച്ച്, ‘മിഡിൽ ക്ലാസ്’ എന്ന വാക്ക് രാഷ്ട്രപതി എട്ടു തവണ ആവർത്തിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടത്തരക്കാർക്ക് ഉന്നതമായ ജീവിത നിലവാരം ഉറപ്പാക്കണമെന്ന ആഹ്വാനം മുന്നോട്ടുവച്ചു. അതേസമയം, വിലക്കയറ്റം നിയന്ത്രിക്കൽ, സാമ്പത്തിക വളർച്ച, നികുതി നിരക്കുകളിൽ ഭേദഗതി എന്നിവയിലാകും ബജറ്റിന്റെ പ്രധാന ശ്രദ്ധ. നിലവിൽ മൂന്ന് ലക്ഷം രൂപ വരുമാനമുള്ളവർക്ക് ആദായനികുതി ബാധകമല്ല. എന്നാൽ ഇത് അഞ്ച് ലക്ഷം രൂപയാക്കണമെന്ന ആവശ്യം ശക്തമാണ്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർദ്ധിപ്പിക്കൽ ഉൾപ്പെടെയുള്ള നികുതി ഇളവുകൾ പ്രഖ്യാപിക്കാമെന്ന പ്രതീക്ഷയുണ്ട്. മുൻ വർഷങ്ങളിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയ ധനമന്ത്രി, സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു. ആന്ധ്രപ്രദേശിനും ബിഹാറിനും വലിയ സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. ഇത്തവണ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനങ്ങളുണ്ടാകുമെന്നത് വലിയ കാത്തിരിപ്പാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top