കേരളത്തിലെ രജിസ്ട്രേഷൻ വകുപ്പിൽ ആധുനികവൽക്കരണ നടപടികൾ അതിവേഗം നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. കോട്ടയം ജില്ലാ രജിസ്ട്രാർ ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
രജിസ്ട്രേഷൻ നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനായി വിവിധ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഒരു ജില്ലയ്ക്കകത്തുള്ള ഏത് ആധാരവും ജില്ലാ അതിർവരമ്പിലെ ഏതു സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. അടുത്ത ഘട്ടത്തിൽ ഇത് സംസ്ഥാനതലത്തിലും പ്രാവർത്തികമാക്കും.
രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ദ്രുതഗതിയിലാക്കുന്നതിനായി ടോക്കൺ സംവിധാനവും ഇ-പേയ്മെന്റ് സംവിധാനവും അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇനി മുതൽ എല്ലാ പണമിടപാടുകളും ഇ-പേയ്‌മെന്റ്, ഇ-പോസ് സംവിധാനം വഴി നടത്താനാകും. വിവാഹ രജിസ്ട്രേഷനുകൾക്കായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനവും നിലവിൽ വന്നു.
ഭൂമിയുടെ ഡിജിറ്റൽ സ്കെച്ച് ഉടമക്ക് ഉടൻ ലഭ്യമാക്കും
ആധാരം രജിസ്റ്റർ ചെയ്യുന്ന ദിവസത്തോടൊപ്പം തന്നെ ഭൂമിയുടെ ഡിജിറ്റൽ സ്കെച്ച്, പോക്കുവരവ് രേഖകൾ എന്നിവ ഉടമക്ക് ലഭ്യമാകുന്ന രീതിയിലേക്ക് സംവിധാനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ മൂല്യത്തിലുള്ള മുദ്രപത്രങ്ങളും ഇ-സ്റ്റാംപിംഗ് വഴി ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
നവീകരണ പ്രവർത്തനങ്ങൾ കിഫ്ബി വഴി
നൂറു വർഷത്തിലധികം പഴക്കമുള്ള സബ് രജിസ്ട്രാർ ഓഫീസുകൾ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.