യാത്രക്കാർ കൈകാണിച്ചാല്‍ KSRTC ബസ് നിർബന്ധമായി നിർത്തണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ചില ഡ്രൈവർമാർ ഇപ്പോഴും ഇത് പാലിക്കാതെ പോകുന്ന സാഹചര്യത്തിൽ, എല്ലാ ബസുകളിലും ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി. യാത്രക്കാർ കൈകാണിച്ചിട്ടും ബസ് നിർത്താതെ പോയാൽ ടിക്കറ്റിന്റെ തുക ഡ്രൈവർ തന്നെ നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
“തൊഴിലാളികളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് എന്നേക്കാൾ മികച്ചൊരു ട്രേഡ് യൂണിയനും പറയില്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ നിങ്ങൾ കൈകോർക്കണം. ആദ്യം ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് പ്രാധാന്യം. കെഎസ്‌ആർടിസിയെ ലാഭത്തിലാക്കാമെന്ന് പ്രതീക്ഷയില്ല, എന്നാൽ നഷ്ടം കുറയ്ക്കാൻ ശ്രമിക്കുകയാണ്. നിലവിൽ വരവിനെക്കാൾ ചെലവേറിയ സാഹചര്യമാണുള്ളത്,” മന്ത്രി കൂട്ടിച്ചേർത്തു.