കുരുമുളക് വില കുതിച്ചുയരുന്നു; തേങ്ങ വിപണിയിൽ തളർച്ച

കുരുമുളക് വിപണിയിൽ ശക്തമായ കുതിപ്പ് , മലബാർ മുളക് വിലയിലുള്ള വർദ്ധന കാർഷിക കേരളത്തിന് ഉണർവേകുന്നു. അന്താരാഷ്ട്ര വിപണിയിലെ കയറ്റുമതി കുറയുമെന്ന പ്രവചനം മുന്നിൽകണ്ടുകൊണ്ട് വിയറ്റ്‌നാമിനൊപ്പം ഇന്തോനേഷ്യയും ബ്രസീലും നിരക്ക് ഉയർത്തിയതോടെ ഇന്ത്യൻ വിപണിയിലും ഉണർവ് വ്യക്തമാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ചരക്കുക്ഷാമം വിലയുയർത്താനുള്ള അവസരമായി കയറ്റുമതി രാജ്യങ്ങൾ ആശങ്കയോടെ വിലയിരുത്തുമ്പോൾ, കേരളത്തിലെ കുരുമുളക് തോട്ടങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ ഉൽപാദനം കുറയ്ക്കുമെന്ന ആശങ്ക നിലനില്ക്കുന്നു. കഴിഞ്ഞ വാരം കൊച്ചിയിൽ അൺ-ഗാർബിള്‍ഡ് മുളക് വില ക്വിന്റലിന് ₹1,700 വർദ്ധിച്ച് ₹66,000 ആയി.

നാളികേര വിപണിയിലും മാറ്റം
നാളികേര ക്ഷാമം മുന്നിൽ കണ്ട വ്യവസായികൾ കൊപ്ര സംഭരണത്തിൽ ശ്രദ്ധ ചെലുത്തുമ്പോൾ, വലിയ മില്ലുകളുടെ കരുതൽ ശേഖരം കുറഞ്ഞതോടെ ഉൽപാദനം നിയന്ത്രിക്കേണ്ട സാഹചര്യം രൂപപ്പെട്ടു. സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് ആരംഭിച്ചെങ്കിലും വ്യവസായ ആവശ്യങ്ങൾക്ക് അനുസരിച്ച് പച്ചത്തേങ്ങ വരവ് തളർന്നിട്ടുണ്ട്. നിലവിൽ കൊപ്ര ക്വിന്റലിന് ₹15,100യും വെളിച്ചെണ്ണ ₹22,500 രൂപയിലുമാണ്. പാമോയിൽ ഇറക്കുമതി കുറയുന്നതും പ്രാദേശിക വിപണിയിൽ വെളിച്ചെണ്ണയ്ക്കുള്ള ഡിമാൻഡ് ഉയർത്തിയിരിക്കുകയാണ്.

ഇഞ്ചി വിപണിയിൽ പ്രതിസന്ധി
ഇഞ്ചി ഉൽപാദനം കുതിച്ചുയർന്നതോടെ കർഷകർ പ്രതീക്ഷയോടെ കൃഷിയിറങ്ങിയെങ്കിലും വിപണിയിലെ തളർച്ചയെ തുടർന്ന് വിളവെടുപ്പിൽ നിന്ന് പിന്നോട്ട് നിൽക്കുകയാണ്. ദക്ഷിണേന്ത്യയിലോടൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉൽപാദനം വർദ്ധിച്ചതോടെ ചുക്കിന് വില കുറയുന്നു. കൊച്ചിയിൽ മികച്ചയിനം ചുക്ക് ക്വിന്റലിന് ₹35,000 രൂപയിലും ഇടത്തരം ചുക്ക് ₹32,500 രൂപയുമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top