കേരളം സമർപ്പിച്ച 620 കോടി രൂപയുടെ പ്രത്യേക പാക്കേജിനെ സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാനാകില്ലെന്ന് വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. സംസ്ഥാനത്തിന് ആവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. ഡീൻ കുര്യാക്കോസ് നൽകിയ കത്തിന് വ്യക്തതയുള്ള മറുപടി ലഭിച്ചില്ല.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായം സമർപ്പിക്കുന്ന വാർഷിക പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ലഭ്യമാകുന്നത്. നിലവിൽ കേരളത്തിന് 11.31 കോടി രൂപ അനുവദിച്ചതായി കേന്ദ്രം വ്യക്തമാക്കി. അധിക ധനം അനുവദിക്കാൻ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അതിനാൽ, പദ്ധതി വീണ്ടും സമർപ്പിക്കാമെന്നും മന്ത്രി ഡീൻ കുര്യാക്കോസ് എം.പിയെ അറിയിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയാൻ നിയമാനുസൃത നടപടി സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകിയതായും, ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തതക്കായി വാർഡൻമാരുടെ യോഗം വിളിക്കാമെന്നും മന്ത്രി വ്യക്തമാക്കിയതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു.