മേപ്പാടി: മുട്ടില്‍ കുട്ടമംഗലം സ്വദേശികളായ ദമ്പതിമാരുടെ രണ്ടര വയസ്സുകാരന്റെ വയറ്റില്‍ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള ഇരുമ്പാണി എസ്ഡോസ്‌കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഗാസ്‌ട്രോ എന്ററോളജി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ടി. ശ്രീനിവാസ് റെഡ്ഢിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
വീട്തില് കളിക്കുന്നതിനിടെ കുഞ്ഞി കൈക്കിട്ടിയ ആണി അപകടവശാല്‍ വിഴുങ്ങുകയായിരുന്നു. സംഭവം കണ്ട മൂത്ത സഹോദരന്‍ മാതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് ഇടപെടല്‍ തുടങ്ങിയത്. പനിയുടെ ലക്ഷണങ്ങളോടെ കുട്ടിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സ്-റേ നടത്തിയപ്പോള്‍ ആണിയുടെ സ്ഥാനം മാറ്റം വരാതിരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.