ഭൂമിയെ “ബ്ലൂ മാര്‍ബിള്‍” എന്ന് വിശേഷിപ്പിക്കാറുണ്ട്, അതിന്റെ ഉരുണ്ട നീല ആകൃതിയെ ആദ്യമായി പ്രശസ്ത Earthrise ചിത്രത്തിലൂടെ ലോകത്തിന് മുന്നില്‍ കൊണ്ടുവന്നത് അപ്പോളോ 8 സഞ്ചാരി ബില്‍ ആന്‍ഡേഴ്സാണ്. ഇപ്പോൾ അതേ മനോഹരതയുടെ പുതിയ ദൃശ്യങ്ങള്‍ പകര്‍ത്തിയത് അമേരിക്കൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ ഫയര്‍ഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകമാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ചന്ദ്രയാത്രയ്ക്കിടെ ദൂരെയില്‍ നിന്ന് ഭൂമിയുടെ ആകൃതിയെ ബ്ലൂ ഗോസ്റ്റ് തന്റെ ക്യാമറയില്‍ പതിപ്പിച്ചു. മേഘങ്ങള്‍ നിറഞ്ഞ നീലതിരമാലകളുടെ പോലെ തിളങ്ങുന്ന ഈ ദൃശ്യങ്ങള്‍ ആകർഷകമായ കാഴ്ചകളാണ്. “ദൃശ്യങ്ങൾ പകര്‍ത്തല്‍ തുടരുന്നു” എന്ന കുറിപ്പോടെ ഫയര്‍ഫ്ലൈ എയ്റോസ്പേസ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചു.
സ്പേസ് എക്‌സിന്റെ സഹകരണത്തോടെ നാസയുടെ പ്രോജക്ടിനായി ജനുവരി 15നാണ് ബ്ലൂ ഗോസ്റ്റ് പേടകം വിക്ഷേപിച്ചത്. ഇരട്ട ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായാണ് ഇത് ഒരുക്കിയതെന്നും ചന്ദ്രനില്‍ ഇറങ്ങിയതിന് ശേഷം നിരവധി പരീക്ഷണങ്ങളും പഠനങ്ങളും നടത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു. മാരേ ക്രിസിയം പ്രദേശത്താണ് 45 ദിവസത്തെ ദൗത്യത്തിനായി ഇത് ഇറങ്ങുക. ചന്ദ്രനിലെ മണ്ണ് വിശകലനം ചെയ്യുന്നതിനും ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ എക്സ്-റേ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും ഇത് സഹായിക്കും.
നീലഗോളത്തിന്റെ ആകർഷക ദൃശ്യം പുതിയ തലമുറയ്ക്ക് അത്ഭുതാനുഭവം പകരുമെന്നതിൽ സംശയമില്ല!