സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം

ബിപിഎൽ വിഭാഗക്കാർക്ക് സൗജന്യ കുടിവെള്ളത്തിനായി കേരള ജല അതോറിറ്റിയുടെ ഓൺലൈൻ പോർട്ടൽ വഴി (http://bplapp.kwa.kerala.gov.in) ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

പ്രതിമാസം 15000 (പതിനഞ്ചായിരം) ലിറ്ററിൽ താഴെ ഉപഭോഗമുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ മാറ്റുകയും കുടിവെള്ള ചാർജ് കുടിശ്ശിക അടക്കുകയും , ഉടമസ്ഥർ മരണപ്പെട്ടു എങ്കിൽ ഉടമസ്ഥാവകാശം മാറ്റുകയും ചെയ്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു. നിലവിൽ ബി പി എൽ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കൾക്കും പുതുതായി ആനുകൂല്യം വേണ്ടവർക്കും അപേക്ഷിക്കാവുന്നതാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ സിവിൽ സപ്ലൈസ് വെബ്സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അർഹരായവർക്ക് ആനുകൂല്യം ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top