മാർച്ച് മുതൽ ഡിജിറ്റൽ ആർ.സി മാത്രം; വാഹന വായ്പയ്ക്കുള്ള ചട്ടങ്ങളിൽ മാറ്റം!

മാർച്ച്‌ ഒന്നുമുതൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് പകർപ്പുസാഹചര്യത്തിൽ ലഭിച്ചിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) ഇനി മുതൽ ഡിജിറ്റൽ രൂപത്തിലാകും ലഭ്യമാവുക. മോട്ടോർ വാഹന വകുപ്പിന്റെ പുതിയ തീരുമാനം പ്രകാരം, പ്രിന്റ് ചെയ്ത RC നൽകുന്നതിന് പകരമായി, വാഹനം രജിസ്റ്റർ ചെയ്ത ഉടൻ തന്നെ ഡിജിറ്റൽ ആർ.സി. ഉടമയ്ക്ക് ലഭ്യമാക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഡിജിറ്റലൈസേഷന്റെ ഭാഗമായി, വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ തീരുമാനം എടുത്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇതോടെ, ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതായിരിക്കും. 2025 മാർച്ച്‌ ഒന്നുമുതൽ, ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കുകളിലൂടെയോ ധനകാര്യ സ്ഥാപനങ്ങളിലൂടെയോ മാത്രമേ ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളു.

ഡ്രൈവിംഗ് ലൈസൻസുകൾ നേരത്തെ തന്നെ ഡിജിറ്റൽ രീതിയിൽ മാത്രം നൽകാനുള്ള നടപടി ആരംഭിച്ചിട്ടുള്ള സംസ്ഥാന മോട്ടോർ വാഹന വകുപ്പ്, ഇപ്പോഴത്തെ പുതിയ തീരുമാനം വഴിയേ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ആധുനിക സാങ്കേതിക സംവിധാനത്തിലേക്ക് മാറ്റുന്നതിന് നടപടികൾ പൂർത്തിയാക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top