വയനാട്: വയനാട് ജില്ലയില്‍ മൂന്ന് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വനംവകുപ്പ് അന്വേഷണം ശക്തമാക്കി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
രണ്ട് കടുവകളെ മയ്യക്കൊല്ലി മേഖലയിലും മറ്റൊന്നിനെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കോഡാര്‍ എസ്റ്റേറ്റില്‍ നിന്നുമാണ് കണ്ടെത്തിയത്. കേസില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.വനംവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു കടുവകളുടെയും മരണം പ്രകൃതിദുരന്തമോ മറ്റൊന്നോ എന്നത് സംബന്ധിച്ച് പ്രത്യേക സംഘം വിശദമായ പരിശോധന നടത്തും. പ്രത്യേക സംഘത്തില്‍ നോര്‍ത്തോണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ എസ് ദീപ, വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, സൗത്ത് വയനാട് ഡി എഫ് ഒ അജിത്ത് കെ രാമന്‍, വര്‍ക്കിംഗ് പ്ലാന്‍ ഡി എഫ് ഒ ധനേഷ്, ഫ്‌ലയിങ് സ്‌ക്വാഡ് ഡി എഫ് ഒ ജയപ്രകാശ്, വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അജീഷ്, ഡോ. ദിനേഷ് പി ഡി എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.