സ്കൂൾ അടച്ചശേഷവും ഹയർ സെക്കൻഡറി പരീക്ഷ; അധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിൽ!

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മാർച്ച് 28ന് വേനൽ അവധിക്ക് അടയ്ക്കുന്നതിനിടെ, ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംഗ്ലീഷ് പരീക്ഷ മാർച്ച് 29നു നടത്താനുള്ള തീരുമാനമാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആശങ്കയ്ക്കിടയാക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

സ്കൂൾ അടച്ചശേഷം അധ്യാപകർ വീണ്ടും പരീക്ഷാ ചുമതലകൾ നിർവഹിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് 31ന് വിരമിക്കുന്ന അധ്യാപകർക്ക് 29ന് പരീക്ഷാ ഡ്യൂട്ടി നിർവ്വഹിച്ച് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാകുന്നു.

4.15ന് പരീക്ഷ അവസാനിച്ച ശേഷം, ഉത്തരക്കടലാസ് എണ്ണി പായ്ക്ക് ചെയ്യാൻ അധിക സമയം ആവശ്യമായിരിക്കും. ശനിയാഴ്ചയിലാകുന്നതിനാൽ അന്നേ ദിവസം അതു പോസ്റ്റ് ചെയ്യാൻ കഴിയില്ല. തുടര്‍ന്നുള്ള പൊതു അവധി ദിവസങ്ങൾ (ഞായറും തിങ്കളും) കഴിഞ്ഞേ അയയ്ക്കാനാകൂ. ഈ കാലയളവിൽ ഉത്തരക്കടലാസുകൾ സുരക്ഷിതമായി സ്കൂളിൽ സൂക്ഷിക്കേണ്ടത് ചീഫ് സൂപ്രണ്ടിന്റെ ഉത്തരവാദിത്വമായിരിക്കും. ഡെപ്യൂട്ടി ചീഫിന്‍റെ വിടുതൽ ഉൾപ്പെടെയുള്ള സാങ്കേതിക കാര്യങ്ങളും അതിനെ ബാധിക്കും.

18 ദിവസം നീളുന്ന ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നതും അവസാന ദിവസത്തേതുമാണ് 29നുള്ള ഇംഗ്ലീഷ് പരീക്ഷ. എസ്‌എസ്‌എൽസി ഉൾപ്പെടെയുള്ള എല്ലാ പൊതുപരീക്ഷകളും മാർച്ച് 28നകം അവസാനിപ്പിക്കണമെന്ന തീരുമാനത്തോടു വിരുദ്ധമായാണ് 29ന് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ അനൗചിത്യം ചൂണ്ടിക്കാട്ടിയ അധ്യാപകർ, പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top