വയനാട്ടിൽ മൂന്ന് കടുവകളുടെ അപ്രതീക്ഷിത മരണം; കാരണമെന്ത്?

വയനാട്ടില്‍ മൂന്ന് കടുവകളെ ചത്തനിലയില്‍ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചില്‍ പോഡാർ പ്ലാന്റേഷനിലെ കാപ്പിത്തോട്ടത്തിന് സമീപം ഒന്നും കുറിച്യാട് റേഞ്ച് പരിധിയിലുള്ള താത്തൂർ സെക്ഷനിലെ മയ്യക്കൊല്ലി വനമേഖലയില്‍ രണ്ടും കടുവകളുടെ ജഡങ്ങളാണ് കണ്ടെത്തിയത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

കുറിച്യാട് മയ്യക്കൊല്ലി വനത്തില്‍ കണ്ടെത്തിയ ജഡങ്ങളിൽ ഒരു വയസ് പ്രായമായ ആണ്‍കടുവയുടെയും പെൺകടുവകളുടെയും ദേഹാവശിഷ്ടങ്ങളാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പതിവ് നിരീക്ഷണത്തിനിടെ വനപാലകർ ജഡങ്ങൾ കണ്ടെത്തുകയായിരുന്നു.

പരസ്പരമുള്ള ഏറ്റുമുട്ടലിനെ തുടർന്നുള്ള ആക്രമണമാണ് മരണങ്ങൾക്ക് കാരണം എന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജഡങ്ങളുടെ പോസ്റ്റ്മോർട്ടത്തിനും ആന്തരാവയവ പരിശോധനയ്ക്കും ശേഷമേ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നാണ് അധികൃതരുടെ വിശദീകരണം.

വയനാട് വനമേഖലയിൽ കടുവകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതാകാമെന്ന സംശയം ഉയരുന്നുണ്ട്. എണ്ണം കൂടിയതോടെ ആക്രമണപ്രവണതയിലേക്കു കടന്നതാകാമെന്നതും വനംവകുപ്പ് പരിശോധിക്കുന്നതിൽപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top