വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി ഇന്ന് എത്തും

കൽപ്പറ്റ: എ.ഐ.സി.സി. ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി എം.പി. ഇന്ന് വയനാട്ടിലെത്തി വിവിധ പരിപാടികളിൽ പങ്കെടുക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

രാത്രി 10.15ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം വയനാട്ടിലേക്ക് പോകും. നാളെ രാവിലെ മാനന്തവാടി, ബത്തേരി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിലെ യു.ഡി.എഫ്. ബൂത്ത് തല നേതൃസംഗമങ്ങളിൽ അവർ പങ്കെടുക്കും. വൈകിട്ട് കണിയാംപറ്റ പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിൽ ദർശനം നടത്തും. ഞായറാഴ്ച ഏറനാട്, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ ബൂത്ത് തല നേതൃസംഗമങ്ങളിൽ പങ്കെടുക്കുന്ന പ്രിയങ്ക തിങ്കളാഴ്ച വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളിലെ സമ്മേളനങ്ങളിലും പങ്കുചേരും. കൂടാതെ, കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട നൗഷാദലി, കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂത്തേടം സ്വദേശിനി സരോജിനി, കരുളായിയിലെ മണി എന്നിവരുടെ ബന്ധുക്കളെയും സന്ദർശിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top