പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലെ പെരുന്നാളിന് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം

കല്പറ്റ: കല്പറ്റ കണിയാമ്പറ്റ പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

ജില്ലയിലെ വിവിധ പരിപാടികൾക്ക് ശേഷം പള്ളിയിലെത്തിയ പ്രിയങ്കയെ വികാരി ഫാ. അലോഷ്യസ് കുളങ്ങര, മുൻ വികാരി ഫാ. തോമസ് പനക്കൽ, അസിസ്റ്റന്റ് വികാരി നോബിൻ രാമച്ചാംകുഴി എന്നിവരും പാരീഷ് കൗൺസിൽ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. മാതാവിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥന നടത്തുകയും വിശ്വാസികളുമായി സൗഹൃദസംഭാഷണം നടത്തുകയും ചെയ്ത ശേഷമാണ് പ്രിയങ്ക മടങ്ങിയത്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രിയങ്ക പള്ളിയിൽ എത്തിയപ്പോൾ വികാരി പെരുന്നാളിന് ക്ഷണിക്കുകയും അതിൽ പങ്കെടുക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ടി. സിദ്ദിഖ് എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഡീക്കൻ ജർലിൻ ജോർജ്ജ്, റീജന്റ് ബ്ര. പ്രീത് സാജ് സ്റ്റീഫൻ, പാരീഷ് കൗൺസിൽ സെക്രട്ടറി ബിനു ക്‌ളമന്റ്, ഭാരവാഹികളായ സുരേഷ് ബാബു, ജോൺ മാസ്റ്റർ വാലയിൽ, സിസ്റ്റർ ഷെറിൻ, സിസ്റ്റർ പ്രിൻസി, സിസ്റ്റർ ലിസ്സ റോസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top