റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതോടെ ഭവനവായ്പയ്ക്കുള്ള സാഹചര്യം കൂടുതൽ അനുകൂലമായി മാറിയിരിക്കുന്നു. ഇത് പുതിയ വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ വായ്പയുള്ളവർക്കും നേട്ടമാകാൻ സാധ്യതയുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പുതിയതായി ഭവനവായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നവർക്ക് ഈ സാഹചര്യം ഉപകാരപ്രദമായേക്കാം. പലിശ നിരക്കുകൾ കുറഞ്ഞതിന്റെ പ്രയോജനമായി ബാങ്കുകൾ കൂടുതൽ അനുകൂലമായ വായ്പാ വ്യവസ്ഥകൾ നൽകാൻ സാധ്യതയുണ്ട്. ഇത് പ്രതിമാസ തിരിച്ചടവ് തുക കുറയ്ക്കുന്നതിനും മൊത്തം വായ്പാ ചെലവുകൾ കുറയ്ക്കുന്നതിനും സഹായിക്കും. അതേസമയം, വായ്പ എടുക്കുന്നതിനുമുമ്പ് എല്ലാ സാമ്പത്തിക സാധ്യതകളും വിലയിരുത്തുക. ക്രെഡിറ്റ് സ്കോർ, തിരിച്ചടവ് ശേഷി, സമ്പാദ്യവുമെല്ലാം പരിശോധിച്ച് മാത്രമേ വായ്പാ ബാധ്യത ഏറ്റെടുക്കാവൂ.
നിലവിൽ ഭവനവായ്പയുള്ളവർ പലിശ നിരക്കുകളിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ബാങ്ക് പലിശ നിരക്ക് കുറച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. കുറച്ചിട്ടില്ലെങ്കിൽ, കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന മറ്റൊരു ബാങ്കിലേക്ക് റീഫിനാൻസ് ചെയ്യൽ പരിഗണിക്കാം. ഇത് പ്രതിമാസ തിരിച്ചടവ് തുകയും മൊത്തം പലിശഭാരവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. പലിശ നിരക്ക് കുറഞ്ഞാലും നിലവിലുള്ള ഇഎംഐ തുടർന്നുപലിക്കാം, ഇതിലൂടെ വായ്പ നേരത്തേ തീർത്തേക്കാം.
വിപണിയിലെ പ്രവണതകൾ നിരീക്ഷിച്ച് ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുമ്പോൾ അനുബന്ധ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണം. പല ബാങ്കുകളും കൂടുതൽ ഉപഭോക്താക്കളെ ആകര്‍ഷിക്കാൻ പ്രത്യേക ഓഫറുകൾ നൽകാൻ സാധ്യതയുണ്ട്. വായ്പാ ദാതാക്കളിൽ നിന്ന് ലഭിക്കുന്ന വ്യത്യസ്ത ഓഫറുകൾ താരതമ്യം ചെയ്യുന്നത് മികച്ച നിബന്ധനകളിൽ വായ്പ ഉറപ്പാക്കാൻ സഹായിക്കും.