മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തത്തിന്‍റെ പുനരധിവാസ നടപടികൾ പുതിയ അവലോകനത്തോടെ മുന്നോട്ട്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കി, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. ഈ നടപടിയുടെ ഭാഗമായി എസ്റ്റേറ്റുകൾ ഏറ്റെടുക്കൽ ഫെബ്രുവരി അവസാനം പൂർത്തിയാക്കുകയും മാർച്ച് ആദ്യവാരം ടൗൺഷിപ്പിന് തറക്കല്ലിടുകയും ചെയ്യും. ഒരു വർഷത്തിനുള്ളിൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി പുനരധിവാസം നടത്താനാണ് സർക്കാരിന്‍റെ ലക്ഷ്യം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാല്‍, കേസില്‍പ്പെട്ട ഭൂമിയുടെ നഷ്ടപരിഹാരം നേരിട്ട് ഉടമകൾക്ക് നൽകണമെന്ന് കോടതി നിർദേശിച്ചതോടെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സാധാരണയായി കോടതിയില്‍ കെട്ടിവയ്ക്കുന്ന നഷ്ടപരിഹാര രീതി ഇതിൽ ബാധകമല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയതിന് ശേഷമാണ് സർക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനം.