തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം: അധികൃതരുടെ ജാഗ്രതാ നിർദേശം

രാത്രിയിലും പകലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിൽ നിന്നും ഒഴിവാകുക. വളർത്തുമൃഗങ്ങളെ പാർപ്പിക്കുന്ന സ്ഥലങ്ങളിൽ രാത്രിയിൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കി സൂക്ഷിക്കുക.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മൃഗങ്ങളെ പകൽ മേയാൻ വിടുമ്പോഴും പുല്ലരിയുമ്പോഴും പരിസര നിരീക്ഷണം നിർബന്ധമായി നടത്തണം. സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവികൾ താൽക്കാലികമായി പറമ്പിലേക്കോ തൊഴുത്തിലേക്കോ തിരിച്ച് സ്ഥാപിക്കുക. പറമ്പിലെ അനാവശ്യ വസ്തുക്കൾ കൂട്ടിയിട്ട് രാത്രിയിൽ തീയിടുന്നത് പരിഗണിക്കാം. പട്ടികളുടെ കുര, കോഴികളുടേയോ ആടുമാടങ്ങളുടേയോ ബഹളം അവഗണിക്കരുത്. സംശയാസ്പദമായ കാൽപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മെമ്പർമാർ, വനം വകുപ്പ്, പൊലീസ് എന്നിവരെ അറിയിക്കുക.

വരയാൽ ഡെപ്യൂട്ടി റേഞ്ചർ: 96054 60119
തലപ്പുഴ പോലീസ് സ്റ്റേഷൻ: 04935 256262

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top