വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന്റെ മരണം. ബത്തേരി നൂൽപ്പഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരണപ്പെട്ടത്.

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങവേ കാട്ടാന അക്രമിക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ നൂൽപ്പുഴയിൽ വെച്ചുണ്ടായ ആക്രമണത്തിൽ കാട്ടാന യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞുവെന്നാണ് വിവരം. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.