വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ 27 വയസ്സുള്ള ബാലനാണ് ദുരന്തത്തിനിരയായത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇതോടെ കഴിഞ്ഞ 40 ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ ആശങ്കയിലായിരിക്കെയാണ് വീണ്ടും ഒരു ജീവന്കെടുകെഴുതിയത്. കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ 180 പേരാണ് മരിച്ചത്. 2023-ൽ മാത്രം 12 പേരുടെ ജീവൻ ഈ ആക്രമണങ്ങൾ കൊണ്ട് നഷ്ടപ്പെട്ടിരുന്നു. അട്ടമല, മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത മേഖലക്ക് സമീപമുള്ള പ്രദേശമാണ്. വളരെ കുറച്ച് ആളുകൾ മാത്രമേ ഇവിടെ താമസിക്കുന്നുള്ളൂ. ഉരുൾപ്പൊട്ടലിന് ശേഷം കാട്ടാന ശല്യം രൂക്ഷമായെങ്കിലും അതിനുള്ള പ്രതിരോധ നടപടികൾ വേണ്ട വിധം കൈക്കൊണ്ടിട്ടില്ലെന്നതാണ് നാട്ടുകാരുടെ പരാതിയും. കഴിഞ്ഞ ദിവസവും വയനാട്ടിൽ കാട്ടാനയുടെ ഇരയാകേണ്ടി വന്ന മറ്റൊരു സംഭവം ഉണ്ടായിരുന്നു. നീലഗിരി ജില്ലയിലെ മെഴുകൻമൂല ഉന്നതിയിൽ താമസിക്കുന്ന 46 വയസ്സുള്ള മാനുവാണ് നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. തുടർച്ചയായ കാട്ടാന ആക്രമണങ്ങൾ പിടിമുറുക്കുമ്പോഴും പ്രതിരോധ നടപടികൾ കുറവാണെന്നതാണ് നാട്ടുകാരുടെ മുഖ്യപ്രതിഷേധം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top