വന്യജീവി ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി നാളെ ഹർത്താൽ ആചരിക്കും. ഇടവിടാതെ വന്യജീവി ആക്രമണങ്ങളിൽ ജീവഹാനിയും ആശങ്കകളും ഉയരുന്നതിനിടയിലും കാര്യമായ നടപടികൾ സ്വീകരിക്കാത്ത ഭരണകൂട നയത്തിനെതിരെയാണ് പ്രതിഷേധം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
യുഡിഎഫ് ജില്ലാ ചെയർമാൻ കെ. കെ. അഹമ്മദ് ഹാജിയും കൺവീനർ പി. ടി. ഗോപാലക്കുറുപ്പും ഹർത്താലിന് ആഹ്വാനം ചെയ്തു. അവശ്യ സർവീസുകൾ, പരീക്ഷകൾ, വിവാഹ ചടങ്ങുകൾ, പള്ളിക്കുന്ന് തിരുനാൾ എന്നിവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.