കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഫെബ്രുവരി 14ന് കൽപ്പറ്റ നഗരസഭയിലേക്ക് മാർച്ച് നടത്താനും ധർണ്ണ സംഘടിപ്പിക്കാനും യൂണിറ്റ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 മണിവരെയായിരിക്കും സമരം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
തൊഴിൽ നികുതി അന്യായമായി വർദ്ധിപ്പിച്ചതിനും മലിന്യമില്ലാത്ത വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേന യൂസർ ഫീ ഈടാക്കുന്നതിനുമെതിരെ പ്രതിഷേധിക്കുകയാണ് ധർണ്ണയുടെ പ്രധാന ഉദ്ദേശ്യം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് ധർണ്ണ ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് പി.വി. അജിത്ത്, എ.പി. ശിവദാസൻ, തനിമ അബ്ദുറഹ്മാൻ, ജോൺ മാതാ, അബ്ദുൽ റഹ്മാൻ പ്രാണിയത്ത്, അബ്ദുൽ ഖാദർ, ഷൈജൽ സി.എച്ച്., സതീശൻ പുഷ്പ, കെ.എം. സൗദ, സുപ്രിയ രാജൻ, അക്ക് ബാവ എന്നിവർ സംസാരിച്ചു.