ന്യൂഡൽഹി: വന്യജീവികളുടെ ആക്രമണ ഭീഷണിയും തീരദേശ ഖനനത്തിന്റെ പ്രതിസന്ധിയും മുന്നിൽ കണ്ടു കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്. എം.പിമാർ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധം നടത്തി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
വയനാട്ടും മറ്റ് വനാതിർത്തി പ്രദേശങ്ങളിലുമുള്ള വന്യജീവി ആക്രമണങ്ങൾ പ്രതിദിനം വർദ്ധിച്ചുവരികയാണെന്നും ഇത് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടികൾ കൈക്കൊള്ളണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മാസത്തിനിടെ വയനാട്ടിൽ മാത്രം ഏഴ് പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നതും സ്ഥിതി അത്യന്തം ഗുരുതരമാണെന്നതും പ്രിയങ്ക ഗാന്ധി എം.പി. മാധ്യമങ്ങളോട് വ്യക്തമാക്കി. തീരദേശങ്ങളിൽ മണൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയും പ്രതിഷേധം ഉയർന്നു. സർക്കാർ നയങ്ങൾ തീരദേശ സമുദായങ്ങളുടെ ജീവിതരീതിയെ സാരമായി ബാധിക്കുമെന്നും ആവാസ വ്യവസ്ഥയ്ക്ക് ഗുരുതരമായ ആഘാതമേൽപ്പിക്കുമെന്നും എം.പിമാർ ആരോപിച്ചു. വന്യജീവി ആക്രമണം തടയുന്നതിനും തീരദേശ പരിസ്ഥിതി സംരക്ഷണത്തിനുമായി ആവശ്യമായ ഫണ്ടുകൾ കേന്ദ്ര സർക്കാർ ഉടൻ അനുവദിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.