സ്വർണവിലയിൽ വീണ്ടും ഉയർച്ച; പുതിയ നിരക്ക് എത്ര?

സ്വർണ വിലയിൽ നേരിയ വർദ്ധനവ്, വെള്ളിയിലും നിരക്കുയർപ്പ് സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും മാറ്റം. വെള്ളിയാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 7990 രൂപയും പവന് 63920 രൂപയുമാണ് പുതുക്കിയ നിരക്ക്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

18 കാരറ്റ് സ്വർണത്തിലും വിലവർദ്ധനവ് അനുഭവപ്പെട്ടിട്ടുണ്ട്. ഗ്രാമിന് 5 രൂപയും പവന് 40 രൂപയുമാണ് കൂടിയത്, ഇതോടെ ഗ്രാമിന് 6585 രൂപയും പവന് 52680 രൂപയുമെത്തി. വെള്ളിയുടെ വിലയും ഉയർന്നതായാണ് റിപ്പോർട്ട്. സാധാരണ വെള്ളിയുടെ ഗ്രാം വില 107 രൂപയായി ഉയർന്നു. വ്യാഴാഴ്ചയും സ്വർണവിലയിൽ വർദ്ധനവുണ്ടായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായിരുന്നു കൂട്ടിച്ചേർക്കൽ. 18 കാരറ്റ് സ്വർണത്തിന് 30 രൂപ (ഗ്രാം)യും 240 രൂപ (പവൻ)യുമാണ് ഉയർന്നത്. എന്നാൽ അന്നത്തെ വെള്ളി നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top