തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം വീണ്ടും; ജാഗ്രതാ നിർദേശം

തലപ്പുഴ :മിൽക് സൊസൈറ്റിക്ക് സമീപത്തുള്ള സ്വകാര്യ സ്ഥലത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയതോടെ പ്രദേശത്ത് ആശങ്ക പരന്നു. ഇന്ന് രാവിലെയാണ് നാട്ടുകാർ കാൽപാടുകൾ കണ്ടത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

വിവരം ലഭിച്ചയുടൻ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. തുടർന്നുള്ള പരിശോധനയിൽ ഇത് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. സ്ഥിതിഗതികളുടെ ഗൗരവം പരിഗണിച്ച് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അധികൃതർ പൊതുജനത്തിന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാത്രിസമയത്ത് പുറത്തിറങ്ങുമ്പോഴും അതിരാവിലെ യാത്ര ചെയ്യുമ്പോഴും മുൻകരുതൽ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി നിർദ്ദേശിച്ചു. മദ്രസ വിദ്യാർത്ഥികൾ, തോട്ടം തൊഴിലാളികൾ എന്നിവർക്കു കൂടി ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. വളർത്തുമൃഗങ്ങൾ സംരക്ഷിക്കാനായി തൊഴുത്തിനു സമീപം ലൈറ്റുകൾ തെളിയിക്കാൻ ശ്രദ്ധിക്കണമെന്നും പഞ്ചായത്ത് നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top